എന്റെ മലയാളം | єηтє мαℓαуαℓαм എന്ന ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റിയില്‍ ഞാന്‍ ഒരു പുതിയ അംഗമാണ്, പാഥേയം|padheyam കമ്മ്യൂണിറ്റിയിലാണ് സ്ഥിരമായി കുറച്ചുകാലമായി എഴുതാറുള്ളത്, ആ കമ്യൂണിറ്റിയെ പറ്റിപിന്നീട് വിശദമായി പറയാം.
എന്റെ മലയാളത്തില്‍ സംവാദം എന്നൊരു ടോപ്പിക്ക് ഉണ്ട്, അതില്‍ സംവദിക്കുന്ന ആളുകളുടെ പേര് എഴുതിയാല്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമോ, നിയമ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല, അതുകൊണ്ട് അവരുടെ പേരിന്റെ ഷോര്‍ട്ട് ഫോമുകള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ, ഓര്‍ക്കൂട്ട് പബ്ലിക്ക് ഫോറമായതിനാല്‍ അവിടെ പോയി വായനക്കാര്‍ക്ക് മുഴുവന്‍ ചര്‍ച്ചകളും വായിക്കാം.
ഞാന്‍ അവിടെ (ഫോറത്തില്‍) ചെല്ലുമ്പോള്‍ യുക്തി വാദിയും(കളും) വിശ്വാസിയും(കളും) തമ്മില്‍ ഉള്ള ചര്‍ച്ചയാണ് നടന്നിരുന്നത്.
ഹിന്ദുമതം എന്ന് ഇന്ന് വിളിക്കുന്ന സനാതനധര്‍മ്മത്തെ അഥവാ ഭാരത് സംസ്കാരത്തെ ശസ്ത്രീയമായി വിലയിരുത്താന്‍ ശ്രമിച്ചുകൊണ്ടാണ് ഞാന്‍ അവിടെ ഇടപെട്ടത്.
ഭാരതത്തിന് സ്വന്തമായി ഒന്നുമില്ലെന്നും വെറും അന്ധ വിശ്വാസികളുടെ രാഷ്ട്രമാണ് ഇതെന്നും പ്രചരിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്, സ്വാതന്ത്ര്യത്തിന് ശേഷം ഭാരതീയരും അതെല്ലാം ശരിയാണെന്ന് വിശ്വസിച്ച് ഭാരതീയ വിശ്വാസങ്ങളില്‍ നിന്ന് അകന്നു നിന്നു.
എന്നാല്‍ ഭാരതീയ വിശ്വാസങ്ങളൊന്നുംതന്നെ അന്ധവിശ്വാസമല്ലെന്നും അതില്‍ പറയുന്ന ഓരോകാര്യങ്ങളും തികച്ചും ശാസ്ത്രീയമോ, ആധുനിക ശാസ്ത്രത്തിന് ഇനിയും എത്തിപ്പെടാനാവാത്ത സത്യങ്ങള്‍ ആണെന്നും ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
ചര്‍ച്ചയിലേക്ക് പോകാം.
2010 ജനുവരി 23
ഹനുമാന്‍ വിഴുങ്ങിയതുപോലെ എന്താണ് ഇപ്പോള്‍ സൂര്യനെ വിഴുങ്ങാന്‍ പറ്റാത്തത് ?
കുന്തീദേവിയുടെ അവിഹിത ഗര്‍ഭമല്ലേ; അല്ലെങ്കില്‍ എന്തുകൊണ്ട് സുര്യനില്‍ നിന്ന് ഇപ്പോള്‍ ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നില്ല ?
തുടങ്ങി നിരവധി പുരാണ സംബന്ധമായചോദ്യങ്ങള്‍ ആയിരുന്നു.
അവക്ക് എന്റെ അറിവില്‍ ഉള്ള മറുപടികള്‍;
ഇതിനെ പറ്റി കുറേ പറയാനുണ്ട്, സമയമില്ലാത്തതുകൊണ്ട് ഞാന്‍ മറ്റൊരു കമ്മ്യൂണിറ്റിയില്‍ എഴുതിയത് കോപ്പി പേസ്റ്റ് ചെയ്യാം.
പുരാണം എന്നത് ഒന്നിന്റേയും അവസാന വാക്കല്ല
പുരാണത്തില്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് പുരാണം പോലും പറയുന്നില്ല.
“പുരാണമിത്യേവ ന: സാധു സര്‍വ്വം” എന്നാണ് പുരാണം പറയുന്നത്. അതായത് പുരാണത്തില്‍ പറഞ്ഞതെല്ലാം സത്യമായിക്കൊള്ളണമെന്നില്ല
പരശുരാമന്‍ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്നും, ശിബി ചക്രവര്‍ത്തി പ്രാവും പക്ഷികളുമായും സംസാരിച്ചു എന്നും മറ്റും വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമ്മുട്ടുണ്ട്.
അച്ഛന്‍ കുഴിച്ച കിണറാണെന്നു കരുതി അതില്‍ ഉപ്പുവെള്ളമാണെങ്കില്‍ കുടിക്കരുത്.
“ചോദ്യം ചെയ്യാതെ വിശ്വസിപ്പാന്‍“ ഹിന്ദു പുരാണങ്ങള്‍/മത ഗ്രന്ഥങ്ങള്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല.
ഇഹലോകത്തിലെ ഏറ്റവും വലിയസുഖം മന:സുഖ മാണ്, എത്രവലിയ കോടീശ്വരനായിരിക്കുന്നതിനേക്കാള്‍ മനസുഖമാണ് വലുത്, അതിനു വേണ്ടി വേണമെങ്കില്‍ അനുഷ്ടിക്കാവുന്ന കാര്യങ്ങള്‍ മാത്രമേ ഹിന്ദു മത ഗ്രന്ഥങ്ങളില്‍ പറയുന്നുള്ളൂ
പഞ്ചതന്ത്രം കഥകളുടെ ഉല്‍ഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും, പഠിക്കാന്‍ മോശക്കാരായ രാജകുമാരന്മാരെ രാജ്യഭരണം എങ്ങിനെയാണെന്ന് പഠിപ്പിക്കാന്‍ രാജഗുരുവായ വിഷ്ണുശര്‍മ്മ കഥാരൂപത്തില്‍ ഭരണം എങ്ങിനെ വേണമെന്ന് പഠിപ്പിക്കുന്നു
അതുപോലെ, പരലോകത്ത് മാരകമായ ശിക്ഷകള്‍ കാത്തിരിക്കുന്നു അതുകൊണ്ട് ഇപ്പോള്‍ മര്യാദക്ക് ജീവിക്കുക എന്ന് പറയുന്നതിനു പകരം കഥകളിലൂടെ നല്ലൊരു ജനങ്ങളെ, സംസ്കാരത്തെ, രാഷ്ട്രത്തെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി. കഥാരൂപത്തില്‍ തത്വങ്ങള്‍ അവതരിപ്പിച്ചിരികുകയാണ് പുരാണങ്ങളിലും.
മഹാഭാരതത്തിലെ “വിദുരോപദേശം“ ഭാഗത്ത് വിദുരര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആധുനിക കാലത്തുപോലും സമാനതകളില്ലാത്ത മാനേജ്മെന്റ് ടെക്നിക്കുകളാണ്.
അതുപോലെ രാമായണത്തില്‍ മരണാസന്നനായി കിടക്കുന്ന രാവണന്‍ ലക്ഷ്മണന് നല്‍കുന്ന ഉപദേശം എങ്ങിനെ രാജ്യം നന്നായി ഭരിക്കാം എന്നഭാഗമാണ്.

അതുപോലെ നമുക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന ഒരുപാട് തത്വങ്ങള്‍ കഥാരൂപത്തില്‍ പറണ്‍ജുതരുന്നു.
ഇന്ന് ലഭ്യമായതില്‍ ഹിന്ദുമതത്തിന്റേതെന്ന് പറയാന്‍ 1200 ല്‍ അധികം ഗ്രന്ഥങ്ങള്‍ ഉണ്ട്. അതില്‍ 4 വേദങ്ങളില്‍ ഒരുകാലത്തും മാറ്റം വരുത്തെണ്ടാത്ത സത്യങ്ങള്‍ ആണ്. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉച്ചാരണത്തിനുപോലും മാറ്റമില്ലാതെ അത് ഇന്നും നിലനില്‍ക്കുന്നു.
വേദങ്ങളിലെ അറിവ് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഥാരൂപത്തില്‍ അവതരിപ്പിച്ചതാണ് പുരാണം.

Post 1670
ഇനി കുന്തിയുടെ ഗര്‍ഭത്തിന്റെ കാര്യം പറയാനുണ്ടയ സാഹചര്യം.
------------------------------
ഇത് വെറും സങ്കല്പം മാത്രമല്ലേ ? അല്ലാതെ സൂര്യന് ഒരു മനുഷ്യ യുവതിയെ ഗര്‍ഭിണിയാക്കാന്‍ കഴിയുമോ ?
എനിക്ക് ഈ ഭാഗത്ത് നിന്ന് മനസ്സിലായ കാര്യങ്ങള്‍.
ലോകത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് സൂര്യന്‍, അതായത് ലോകത്തിലെ എല്ലാം നിയന്ത്രിക്കുന്ന ആള്‍ അഥവാ ഏറ്റവും പവര്‍ഫുള്‍ മാന്‍, അദ്ദേഹത്തിന്റെ പുത്രന്‍ ആയിരുന്നാല്‍ കൂടി അവിവാഹിതയായി അമ്മയായ യുവതിക്ക് ആ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം കുഞ്ഞിനെ സൂതപുത്രനായി നിറകണ്ണുകളോടെ യഥാര്‍ഥ രക്ഷിതാവിന് നോക്കേണ്ടിവരുന്നു, പദവികൊണ്ട് ഒരുപാട് താഴെകിടക്കുന്ന ആളോട് പോലും അമ്മക്ക് യാചിക്കേണ്ടി വരുന്നു, അതുകൊണ്ട് സ്ത്രീആയാലും,പുരുഷനായാലും (സൂര്യന്‍) ലൈംഗീക സദാചാരം പാലിക്കണം.

++++
ഭാര്യയെ സ്പര്‍ശിച്ചാല്‍ മരിച്ചു പോകും എന്നാ ശാപത്തിനാല്‍ കുട്ടികള്‍ ഉണ്ടാവതിരുന്ന കുന്തി ദേവന്മാരുടെ അനുഗ്രഹം കൊണ്ടല്ലേ അമ്മയായത്?
---------------------------------------- --
രാജ്യമാണ് പ്രധാനം വ്യക്തിയോ കേവല സദാചാരമോ അല്ല. പാണ്ഡുവിന് പുത്രന്മാര്‍ ഉണ്ടായില്ലെങ്കില്‍ രാജ്യം ഭരിക്കാന്‍ ആളില്ലാതെ നശിച്ചുപോകും എന്ന അവസ്ഥ, പാണ്ഡുവിനോ മക്കളെ ഉണ്ടാക്കാനും പറ്റാത്ത അവസ്ഥ, അങ്ങിനെയുള്ളസാഹചര്യത്തില്‍ രാജ്യത്തിനുവേണ്ടി, മറ്റുരീതികളിലൂടേയും ഗര്‍ഭവതിയാകാം, എന്ന അവസ്ഥ.തത്വം :-
രാജ്യത്തിനുവേണ്ടി എന്തും ത്യജിക്കാം, ജീവനോ മാനമോ എന്തും എന്ന് മാത്രം കരുതിയാല്‍ പോരേ ?
നകുലന്‍ സഹദേവന്‍ കുന്തിയൂടെ അല്ല, മാദ്രിയുടെ മക്കള്‍ ആണ്.
വനവാസകാലത്ത് ഒരു തടാകത്തിലെ വെള്ളം കുടിച്ച് യുധിഷ്ടിറ്രന്‍ അല്ലാത്ത എല്ലാ മക്കളും മരിച്ചു, ചില ചോദ്യത്തിന് (ഇന്നും ഉദാത്തമായ ഉത്തരങ്ങള്‍) ഉത്തരം പറഞ്ഞ യുധിഷ്ടിരനോട് ഒരു അനുജനെ ജീവിപ്പിച്ചുതരാം എന്ന് യക്ഷന്‍ പറഞ്ഞപ്പോള്‍ വീരന്മാരായ ഭീമനേയോ അര്‍ജ്ജുനനേയോ ആവശ്യപ്പെടാതെ യുധിഷ്ടിരന്‍ നകുലനെ ജീവിപ്പിക്കാന്‍ പറഞ്ഞു. കാരണം പറഞ്ഞത് കുന്തിയമ്മയുടെ മകനായി ഞാന്‍ ഉണ്ടല്ലോ, തത്വം :- ധര്‍മ്മത്തില്‍ഊന്നിയ ജീവിതമാണ് മറ്റെന്തിനേക്കാള്‍ വലുത്.
ഭാര്യയെ സ്പര്‍ശിച്ചാല്‍ മരിച്ചു പോകും എന്നാ ശാപത്തിനാല്‍ കുട്ടികള്‍ ഉണ്ടാവതിരുന്ന കുന്തി ദേവന്മാരുടെ അനുഗ്രഹം കൊണ്ടല്ലേ അമ്മയായത്?
----------------------------------------
രാജ്യമാണ് പ്രധാനം വ്യക്തിയോ കേവല സദാചാരമോ അല്ല. പാണ്ഡുവിന് പുത്രന്മാര്‍ ഉണ്ടായില്ലെങ്കില്‍ രാജ്യം ഭരിക്കാന്‍ ആളില്ലാതെ നശിച്ചുപോകും എന്ന അവസ്ഥ, പാണ്ഡുവിനോ മക്കളെ ഉണ്ടാക്കാനും പറ്റാത്ത അവസ്ഥ, അങ്ങിനെയുള്ളസാഹചര്യത്തില്‍ രാജ്യത്തിനുവേണ്ടി, മറ്റുരീതികളിലൂടേയും ഗര്‍ഭവതിയാകാം, എന്ന അവസ്ഥ.തത്വം :-
രാജ്യത്തിനുവേണ്ടി എന്തും ത്യജിക്കാം, ജീവനോ മാനമോ എന്തും എന്ന് മാത്രം കരുതിയാല്‍ പോരേ ?
നകുലന്‍ സഹദേവന്‍ കുന്തിയൂടെ അല്ല, മാദ്രിയുടെ മക്കള്‍ ആണ്.
വനവാസകാലത്ത് ഒരു തടാകത്തിലെ വെള്ളം കുടിച്ച് യുധിഷ്ടിറ്രന്‍ അല്ലാത്ത എല്ലാ മക്കളും മരിച്ചു, ചില ചോദ്യത്തിന് (ഇന്നും ഉദാത്തമായ ഉത്തരങ്ങള്‍) ഉത്തരം പറഞ്ഞ യുധിഷ്ടിരനോട് ഒരു അനുജനെ ജീവിപ്പിച്ചുതരാം എന്ന് യക്ഷന്‍ പറഞ്ഞപ്പോള്‍ വീരന്മാരായ ഭീമനേയോ അര്‍ജ്ജുനനേയോ ആവശ്യപ്പെടാതെ യുധിഷ്ടിരന്‍ നകുലനെ ജീവിപ്പിക്കാന്‍ പറഞ്ഞു. കാരണം പറഞ്ഞത് കുന്തിയമ്മയുടെ മകനായി ഞാന്‍ ഉണ്ടല്ലോ, തത്വം :- ധര്‍മ്മത്തില്‍ഊന്നിയ ജീവിതമാണ് മറ്റെന്തിനേക്കാള്‍ വലുത്.
Post 1671
@ Sri. BK സര്‍
പോസ്റ്റ് 1627
@ Sri. SK
പോസ്റ്റ് 1627
@ Sri. SK
സുനാമി, കൊടുംകാറ്റു, മുതലായ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നത് താങ്കള്‍ പറയുന്ന ഈശ്വരന്‍ തന്നെയാണോ?
അതോ അതിന്നു വേറെ വല്ല ഏജന്‍സിയുമുണ്ടോ? ഇത്തരം ദുരന്തങ്ങളില്‍ മരിക്കുന്നത് നിരീശ്വരവാദികള്‍ മാത്രമായിരിക്കുമോ. താങ്കള്‍ ഇതേപ്പറ്റി എന്ത് പറയുന്നു. ?
--------------------------------
എന്റെ അഭിപ്രായം.
സനാതന വിശ്വാസമനുസരിച്ച്, ലോകത്തില്‍ ഉള്ള എല്ലാം ഈശ്വരനാണ് അത് ഒരു വ്യക്തിഅല്ല, കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന വൈരുദ്ധ്യാതിഷ്ടിത ഭൌതികവാദം പോലെ ഏതോ ഒരു എനര്‍ജ്ജി ലോകത്ത് ഉണ്ട് ഭൂമിയെ കറക്കുന്നതും, മനുഷ്യനെ നടത്തുന്നതും, കണ്ണിനെ കാണാന്‍ സഹായിക്കുന്നതും, ആകാശഗംഗയെ നിയന്ത്രിക്കുന്നതും, അങ്ങിനെ ലോകത്തെ എല്ലാറ്റിനേയും നിയന്ത്രിച്ചുകൊണ്ട്പോകുന്ന ഒരു ശക്തി അതിനെ സനാതന ധര്‍മ്മത്തില്‍ ബ്രഹ്മം എന്ന് വിളിക്കുന്നു, ഞാനും താങ്കളും പട്ടിയും പൂച്ചയും മേശയും കട്ടിലും അങ്ങിനെ ലോകത്തുള്ള എല്ലാം ആ ബ്ര്ഹ്മത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ്.

അല്ല സുനാമിയും കൊടുംകാറ്റും ആ ബ്രഹ്മത്തിന്റെ മറ്റു രൂപങ്ങള്‍ ആണ്.
ഇത്തരം ദുരന്തങ്ങളില്‍ മരിക്കുന്നത് നിരീശ്വരവാദികള്‍ മാത്രമായിരിക്കുമോ. താങ്കള്‍ ഇതേപ്പറ്റി എന്ത് പറയുന്നു. ?
നിരീശ്വരവാദികളും ബ്രഹ്മം അഥവാ ഈശ്വരന്‍ തന്നെയാണ്, ഇത് ഈശ്വരകോപമോ ഒന്നുമല്ല, സെമറ്റിക്ക് മതങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഉള്ള ഈശ്വരസങ്കല്പം ഉള്ളവര്‍ക്ക് ഇതൊക്കെ ഈശ്വരകോപം ആയി തോനാം.
നമ്മള്‍ അരിവാര്‍ത്തുകളയുമ്പോള്‍ ആചൂടുകഞ്ഞിവെള്ളത്തില്പെട്ട് ഒരുപാട് ജീവികള്‍ (ഉറുമ്പ് , അണുക്കള്‍ തുടാങ്ങി) ചാവുന്നുണ്ട്, ആരും അത് അറിയുന്നില്ല, സുനാമിയോ മറ്റോ ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ എന്ന കുറേ ജീവികളും കൂടെ ചാവുന്നു അത്രമാത്രം.
നമ്മളുടെ ചെറിയബുദ്ധിക്ക് അത് വലിയ പ്രശ്നമായി തോനുന്നു എന്ന് മാത്രം.

എന്റെവീട് 2000 സ്ക്വൊയര്‍ ഫീറ്റ് ഉണ്ട് അത് വളരെ വലിയതാണ് എന്ന വിചാരം എനിക്കുമാത്രം ഉള്ളതാണ്, അത് നില്‍ക്കുന്ന പുരയിടം രണ്ടേക്കര്‍ ഉണ്ടെങ്കില്‍ വീട് ചെറിയതാണ് പുരയിടം നില്‍ക്കുന്ന വാര്‍ഡ് 2 കിലൊമീറ്റര്‍ ഉണ്ടെങ്കില്‍ പുരയിടം ചെറുതാണ്.
അതുപോലെ പഞ്ചായത്ത്, ബ്ലോക്ക്, താലൂക്ക്, ജില്ല, സംസ്ഥാനം ഇത്രയുമാകുംപ്പോഴേക്കും തന്നെ നമ്മള്‍ അന്തം വിടുന്നു.
ഇനി രാഷ്ട്രമോ , ലോകത്തിന്റെ മൊത്തം കരഭാഗം മാത്രമോ എടുത്താലോ സുനാമി ഉണ്ടായി ദുരിതമനുഭവിച്ച ആളുകളുടെ എണ്ണം അതില്‍ ചെറിയൊരുശതമാനം മാത്രമേ വരൂ, പിന്നെ ഭൂമിയുടെ മൊത്തം വലുപ്പം എടുക്കുക അതെത്ര വലുതാണ് ?

ഭൂമിയുടെ അനേക മടങ്ങ് വലുപ്പമുള്ള ശനി, വ്യാഴം തൂടങ്ങി എല്ലാഗ്രഹങ്ങള്‍ കൂടി എടുത്താലും സൌരയൂഥത്തിന്റെ 1% വലുപ്പമേയുള്ളൂ, ബാക്കി 99% വലുപ്പമുള്ള സൂര്യന്‍ ആകാശഗംഗ എന്ന മില്‍ക്കിവേ യിലെ ചെറിയ നക്ഷത്രങ്ങളില്‍ ഒന്നാണ്, അങ്ങിനെയുള്ള 10^23 പൂജ്യങ്ങള്‍ ഉള്ളത്ര നക്ഷത്രങ്ങള്‍ ഈ ആക്കാശഗംഗയില്‍ ഉണ്ടത്രേ, അതിലും വലിയ ആക്കാശഗംഗകള്‍ ഇഷ്ടമ്പോലെ ഉണ്ട് 10^23 പൂജ്യങ്ങള്‍ ഉള്ളത്ര ക്ഷീരപഥങ്ങളും ഈ പ്രപഞ്ചത്തില്‍ ഉണ്ട്, അപ്പോള്‍ നമ്മള്‍ എത്ര ചെറുതാണെന്ന് മനസ്സിലായിക്കാണും, ഇനിയും കണ്ടുപിടിക്കാത്ത കുറേ സംഗതികളെയൊക്കെയടക്കം നമുക്കറിയാവുന്ന നൂറുകണകിന് കോടി വര്‍ഷങ്ങള്‍ ആയി ഭഗവാന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.
അതില്‍ 2004 ഡിസംബര്‍ 26 ന് ഏതാനും മിനുട്ടുകള്‍ സംഭവിച്ച സുനാമി ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല.
പിന്നെ മരണം എന്നത് നമുക്ക് വലിയകാര്യമായിരിക്കാം, നമ്മള്‍ എവിടെ നിന്നും വരുന്നുമില്ല എവിടേക്കും പോകുന്നുമില്ല എന്ന് മനസ്സിലാക്കിയാല്‍ മരണവും പ്രശ്നമല്ല, ഉടുത്ത വസ്ത്രങ്ങള്‍ മുഷിയുമ്പോള്‍ പുതിയ വസ്ത്രം എടുക്കുന്നതുപോലെ ഒരുശരീരത്തിന്റെ അവതാര ലക്ഷ്യം കഴിഞ്ഞാല്‍ അടുത്ത ശരീരം തേടി ആത്മാവ് പോകുന്നു
ഭഗവത് ഗീത 2 22
വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ
നരഃ = മനുഷ്യന്‍
യഥാ = യാതൊരു പ്രകാരം
ജീര്‍ണ്ണാനി വാസാംസി വിഹായ = ജീര്‍ണ്ണിച്ച വസ്ത്രങ്ങളെ ഉപേക്ഷിച്ച്
നവാനി ഗൃഹ്ണാതി= പുതിയവയെ സ്വീകരിക്കുന്നുവോ
തഥാ = അപ്രകാരം
ദേഹീ = ആത്മാവ്
ജീര്‍ണ്ണാനി ശരീരാണി വിഹായ = ജീര്‍ണ്ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച്
അന്യാനി നവാനി സംയാതി = മറ്റ് പുതിയവയെ പ്രാപിക്കുന്നു
അത്രയേ ഉള്ളു കാര്യം . പഴയതായാല്‍ ആ വസ്ത്രത്തെ നാം ഉപേക്ഷിക്കും എന്നിട്ടോ വേറേ പുതിയത് എടുക്കും . അതുപോലെ ശരീരത്തില്‍ അഭിമാനിക്കുന്ന ആത്മാവ്, ശരീരം പഴയതാകുമ്പോള്‍ അതിനെ ഉപേക്ഷിച്ചിട്ട് മറ്റൊരു പുതിയ ശരീരം സ്വീകരിക്കും.
നമ്മള്‍ ഓരോ ദിവസവും എത്രകോടി മത്സ്യങ്ങളെ / കോഴികളെ / ആടുകളെ / മാടുകളെ തിന്നാന്‍ വേണ്ടിമാത്രം കൊന്നൊടുക്കുന്നു അതിന്റെ ആയിരത്തിലൊന്നുപോലും കുറേ വര്‍ഷങ്ങള്‍ കൂടുമ്പോളുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ മൂലം സംഭവിക്കുന്നില്ലല്ലോ ? ആ ജീവികളും അവയെ കൊന്നുതിന്നുന്നവരും ഈശ്വരന്റെ വ്യത്യസ്ഥ രൂപങ്ങളാണ്, മനുഷ്യനു മാത്രം പ്രത്യേകതയൊന്നുമില്ല.